SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.01 PM IST

വിദ്യാലയങ്ങളിൽ ഭൗതിക സാഹചര്യം ഉറപ്പാക്കും: മന്ത്രി കെ.രാജൻ

shool

തൃശൂർ : വിദ്യാലയങ്ങളുടെ അക്കാഡമിക് അക്കാഡമികേതര വികസനത്തിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി കെ.രാജൻ. പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് വിദ്യാലയത്തെ നൂറ് ശതമാനം വിജയത്തിലെത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ അക്കാഡമികവും കായികവുമായ വികസനത്തിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യവും സർക്കാർ ഒരുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മാർച്ചിൽ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനമാരംഭിക്കുമെന്നും സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവൃത്തി അടുത്ത മേയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷനായി. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അബ്ദുൾ ജാഫർ, കെ.ആർ സാംബശിവൻ, സാവിത്രി സദാനന്ദൻ, സുബൈദ അബൂബക്കർ, ഇ.ടി ജലജൻ, രമ്യ രാജേഷ്, എസ്.എസ് സിന്ദുഷ, എം.എം സീമ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RAJUAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.