SignIn
Kerala Kaumudi Online
Saturday, 20 April 2024 12.19 AM IST

കൊട്ടാരക്കര ശ്രീധരൻനായർ അനുസ്മരണം

കൊല്ലം: കൊട്ടാരക്കര സംസ്കാരയുടെയും കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 6ന് വൈകിട്ട് 4.30ന് കൊട്ടാരക്ക ശ്രീധരൻനായർ അനുസ്മരണം ധന്യാ ഓഡിറ്റോറിയത്തിൽ നടക്കും. 4.30ന് കനകലതയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ. 5.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ.പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്യും.സംസ്കാര ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷനാകും. ചലച്ചിത്ര താരം ‌മധുപാൽ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ എ.ഷാജു മുഖ്യ പ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ അഡ്വ.കെ.അനിൽകുമാർ കലാ പ്രതിഭകളെ ആദരിക്കും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ജി.കലാധരൻ ആമുഖ പ്രഭാഷണം നടത്തും. നഗരസഭ കൗൺസിലർമാരായ എസ്.ആർ.രമേശ്, അഡ്വ.കെ. ഉണ്ണികൃഷ്ണമേനോൻ,കണ്ണാട്ട് രവി, ജേക്കബ് വർഗീസ് വടക്കടത്ത്, അരുൺ കാടാംകുളം, കൊട്ടാരക്കര സാംസ്കാരിക കൂട്ടായ്മ കൺവീനർ അഡ്വ.ഡി.എസ്.സുനിൽ ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.ഷാജി എന്നിവർ സംസാരിക്കും. അഡ്വ. ആർ.കൃഷ്ണകുമാർ സ്വാഗതവും എൻ.സൈനുലാബ്ദീൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.