എറണാകുളം: പെരുമ്പാവൂരിൽ പ്ളൈവുഡ് കമ്പനിയ്ക്ക് തീപിടിച്ചു. സ്ഥാപനത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിയിട്ടില്ലെന്നാണ് വിവരം. കീഴില്ലം ത്രിവേണിയിലെ ഫാൽകസ് ഇൻഡസ് പ്ളൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തുടക്കത്തിൽ തീയണയ്ക്കാൻ ശ്രമിച്ചത്. പിന്നാലെ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.
രണ്ട് ദിവസം മുൻപ് കൊല്ലത്തുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചിരുന്നു. ഒരു കട പൂർണമായും രണ്ട് കടകൾ ഭാഗികമായും കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. കൊല്ലം ലക്ഷ്മിനട ജംഗ്ഷനിലെ രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപത്തിനും സമീപത്തെ പാൽ, മത്സ്യ വിൽപ്പന സ്ഥാപനങ്ങൾക്കുമാണ് തീപിടിച്ചത്. രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു.
രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനത്തിൽ മെഴുകുതിരി നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന അസംസ്കൃത വസ്തുക്കൾക്കാണ് ആദ്യം തീപടർന്നത്. ഫയർ ഫോഴ്സ് അപകടം നടന്നയുടൻ സ്ഥലത്തെത്തിയെങ്കിലും സമീപത്തെ മറ്റ് രണ്ട് കടകളിലേയ്ക്കും തീ പടർന്നിരുന്നു. ഫയർഫോഴ്സ് ഒരു മണിക്കൂറിലേറെ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |