പാലക്കാട്: ബിവറേജസ് ഔട്ട്‌ലെറ്റിൽ നടന്ന മോഷണത്തിൽ കേസെടുത്ത് പൊലീസ്. ചുമട്ടുതൊഴിലാളിയായ സുധീപ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ നേരത്തേ പ്രചരിച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പാലക്കാട് നഗരത്തിലെ ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മദ്യം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകി ഒരാഴ്ചയായിട്ടും സൗത്ത് പൊലീസ് കേസെടുത്തില്ല. പ്രതി ഇടത് യൂണിയനിൽപ്പെട്ട ആളായതിനാൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇത് ചർച്ചയായതോടെയാണ് പൊലീസ് കേസെടുത്തത്.