SignIn
Kerala Kaumudi Online
Friday, 19 April 2024 9.48 AM IST

കരിപ്പൂരിലേയ്ക്ക് സ്വർണം കടത്തുന്നതിനിടെ വിമാനം ചതിച്ചു; നെടുമ്പാശേരിയിൽ നിന്ന് കള്ളനെ കയ്യോടെ പിടികൂടി കസ്റ്റംസ്

airport

കൊച്ചി: നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കേണ്ടി വന്ന വിമാനത്തിലെ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താനിരുന്ന സ്വർണമാണ് നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശി സമദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. അരയിൽ തോർത്ത് കെട്ടി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 1650 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.

ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ് യാത്രക്കാരെ മുഴുവൻ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി ടെർമിനലിലേക്ക് മാറ്റിയത്. തുടർന്ന് ഇവരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിലേക്ക് കൊണ്ടുപോകുന്നതിനായി സുരക്ഷാ പരിശോധന നടത്തുമ്പോഴാണ് സമദ് പിടിയിലായത്. ഇന്നലെ ജിദ്ദയിൽനിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കോഴിക്കോട് ഇറക്കാനാവാതെ കൊച്ചിയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. ഇവിടെ രണ്ടിലേറെ തവണ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MAN HELD FOR SMUGGLING, GOLD, IN KOCHI, AIRPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.