തിരുവനന്തപുരം: പുറത്താക്കിയ കുഫോസ് വി.സി ഡോ. കെ. റിജി ജോണിനായി സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. ഇന്ന് ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കുഫോസ് വി.സിയായി റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഡോ.എം. റോസലിൻഡ് ജോർജിനെ ആക്ടിംഗ് വി.സിയായി നിയമിച്ചിരുന്നു,
ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. ചീഫ് ജസ്റ്റിസ് എസ്, മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഡോ. കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയത്. യു.ജി.സി ചട്ടങ്ങൾ പാലിച്ചല്ല നിയമനം എന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്,