അതിരപ്പിള്ളി: അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് സാദ്ധ്യതയേറെയാണെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ. പാർട്ടി ജില്ലാ പഠന ക്യാമ്പ് അതിരപ്പിള്ളിയിൽ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
ഇതിന് ദീർഘവീക്ഷണത്തോടെയുള്ള മുന്നണി സംവിധാനം അനിവാര്യമാണ്. കോൺഗ്രസും ചേർന്ന മുന്നണിയാണ് അനിവാര്യം. അല്ലാത്ത പക്ഷം എൻ.ഡി.എ വിരുദ്ധ വോട്ടുകൾ വിഘടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്ജ് ക്ലാസ് നയിച്ചു. നേതാക്കളായ വി.കുഞ്ഞാലി, സണ്ണി തോമസ്, എം.കെ.ഭാസ്കരൻ, സിബി കെ.തോമസ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തനവും സോഷ്യലിസ്റ്റ് രാഷ്ട്രീയവും എന്ന വിഷയം ആസ്പദമാക്കി നടന്ന സെമിനാർ മഹിളാ സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ ഉദ്ഘാടനം ചെയ്തു. കലിക്കറ്റ് യൂണിവേഴ്സിറ്റ് മുൻ പരീക്ഷാ കൺട്രോളർ ഡോ.സി.സി.ബാബു ക്ലാസ്് നയിച്ചു. വൈകീട്ട് നടന്ന ഇടതുപക്ഷ നേതൃസംഗമം സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, പി.ടി.അഷറഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |