കാഞ്ഞങ്ങാട്: വൈകല്യമുള്ള ഒൻപത് പേർക്ക് പുത്തൻ സ്കൂട്ടറുകൾ സംഭാവന ചെയ്ത് കാഞ്ഞങ്ങാട് നഗരസഭ. വാർഷിക പദ്ധതിയിൽ പെടുത്തിയുള്ള സ്കൂട്ടർ വിതരണം നഗരസഭാ അദ്ധ്യക്ഷ കെ.വി.സുജാത ചെമ്മട്ടംവയലിലെ സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്തു. സി.പി.അബ്ദുൾ റഷീദ്, പി. ഗോപി, കെ.ഗിരീഷ് കുമാർ, പി.വിനോദ്, സി എം.ഷംസുദ്ധീൻ, കെ.ഷംസീർ, കെ.കെ.മൊയ്തീൻ കുട്ടി, എം. ജലീൽ, കെ.മുഹമ്മദ് കുഞ്ഞി എന്നിവരാണ് ഗുണഭോക്താക്കൾ. ചടങ്ങിൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.അഹമ്മദ് അലി, കെ.അനീശൻ, കെ.ലത, കെ.വി.സരസ്വതി, മായാകുമാരി, നഗരസഭാ ജീവനക്കാരായ ടി.എം. ഗ്രീഷ്മ, എൻ.എ.രമണി, കെ.കെ.ജാഫർ, കെ.വി സുശീല, അഷറഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |