SignIn
Kerala Kaumudi Online
Thursday, 25 April 2024 10.45 AM IST

ആദ്യ നോട്ടത്തിൽ സ്‌ത്രീയ്‌ക്ക് പുരുഷനിൽ ഇഷ്‌ടം തോന്നുന്ന ചില കാര്യങ്ങളുണ്ട്, വിദഗ്ദ്ധർ പറയുന്നത് ഇവ

men

തന്റെ ജീവിത പങ്കാളിയെ ഓരോ സ്‌ത്രീയും പുരുഷനും തിരഞ്ഞെടുക്കുമ്പോൾ ചില മാനദണ്ഡങ്ങൾ അവർ പരിശോധിക്കാറുണ്ട്. സൂക്ഷ്‌മമായും അല്ലാതെയുമുള‌ള ഇക്കാര്യങ്ങളാണ് അവരിൽ തന്റെ ഇണയെ ഇഷ്‌ടപ്പെടാൻ ഇടയാക്കുന്നത്. ഒരു സ്‌ത്രീ തന്റെ ഇണയിൽ ആദ്യ കാഴ്‌ചയിൽ തന്നെ തേടുന്ന പ്രധാനകാര്യങ്ങൾ ഇവയാണ്.

പുരുഷന്റെ ലുക്കിലും നടപ്പിലും പെരുമാറ്റത്തിലുമെല്ലാം സ്ത്രീകൾ പലകാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ഇക്കൂട്ടത്തിൽ ആദ്യത്തേത് ശരീര പ്രകൃതിയാണ്. പുരുഷന്റെ നീളവും വണ്ണവുമെല്ലാം സ്ത്രീകളെ പെട്ടെന്ന് ആകർഷിക്കും. തങ്ങളുമായി ഒത്തുനോക്കി നീളവും വണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ആ നിമിഷംതന്നെ അവരെ അനാകർഷകമായി സ്ത്രീകൾക്ക് തോന്നാം.

പുരുഷന്മാരിലെ ആകർഷകത്വവും രൂപവും മറ്റൊരു ഘടകമാണ്. തലമുടി, വസ്ത്രങ്ങൾ, പുരുഷന്മാർക്ക് അടിസ്ഥാനമായുളള ശുചിത്വം, അവർ ഒരുങ്ങുന്ന രീതി എല്ലാം സ്ത്രീകളെ ആകർഷിക്കും.

മൂന്നാമത് ഘടകം ചിരിയാണ്. ഉളളുതുറന്ന് ഹൃദ്യമായ ചിരിയിൽ സ്ത്രീകൾ മയങ്ങും. കളളമില്ലാത്ത ചിരിയാണ് സ്ത്രീകൾ ശ്രദ്ധിക്കുക. നല്ല ദന്തനിരയുളള പുരുഷനെ സ്ത്രീകൾ ഇഷ്ടപ്പെടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ആത്മവിശ്വാസത്തോടെയുളള പെരുമാറ്റവും സംസാരവുമുളള പുരുഷന്മാരെ ഏതൊരു സ്ത്രീയും ഇഷ്ടപ്പെടും. ഇടപെടലിലെ പോസിറ്റിവിറ്റി സ്ത്രീകളെ പുരുഷന്മാരിലേക്ക് അടുപ്പിക്കും.

ശാരീരികമായ ഈ ആകർഷണത്വത്തോടൊപ്പം നല്ല രീതിയിൽ സംസാരിക്കാനും കഴിഞ്ഞാൽ സ്ത്രീകൾ പുരുഷന്മാരെ ഇഷ്ടപ്പെടും. തങ്ങൾക്ക് അനുയോജ്യമായ രീതിയിലുളള സംസാരമാണ് സ്ത്രീ എപ്പോഴും പ്രതീക്ഷിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാണ് സ്ത്രീ പുരുഷനെ വിലയിരുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, MEN AND WOMAN, FALL LOVE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.