തിരുവനന്തപുരം: അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ 75-ാം വാർഷിക സമ്മേളനം നാളെ വൈകിട്ട് 3ന് അയ്യങ്കാളി ഹാളിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ.ദേവദാസ് അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയാകും. മന്ത്രി കെ.എൻ.ബാലഗോപാൽ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30ന് പതാക ഉയർത്തും. തുടർന്ന് 'സാമൂഹിക നീതിയും അധികാര പങ്കാളിത്തവും- വിശ്വകർമ്മ സമൂഹം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി സെമിനാർ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |