പത്തനംതിട്ട : സമഗ്ര ശിക്ഷാ കേരള കോഴഞ്ചേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണത്തിനോടനുബന്ധിച്ച് വിളംബരജാഥ സംഘടിപ്പിച്ചു. ജാഥ ആറൻമുള പൊലീസ് സബ് ഇൻസ്പക്ടർ അനിരുദ്ധ് ഫ്ലാഗ് ഒാഫ് ചെയ്തു. കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഭിന്നശേഷി ദിനാഘോഷങ്ങളുടെ
ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുനിത ഫിലിപ്പ് സിഗ്നേച്ചർ കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ലെജു പി.തോമസ്, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എസ്.ഷിഹാബുദ്ദീൻ ക്ലസ്റ്റർ കോർഡിനേറ്റർമാരായ ജേക്കബ് സാം, ടി.പി.അനൂപ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ രഞ്ജിത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |