ബേപ്പൂർ: ഭിന്നശേഷിക്കാരുടെ വിവിധങ്ങളായ പ്രകടനങ്ങളോടെ ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ - 2 ന്റെ പ്രചാരണപരിപാടികൾക്ക് തുടക്കമായി. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡി.ടി.പി.സിയും വെസ്റ്റ്ഹിൽ വെൽനസ് വണ്ണും സംയുക്തമായി സൗത്ത് ബീച്ചിൽ സംഘടിപ്പിച്ച "സീ ദി ഏബിൾ നോട്ട് ദി ലേബൽ" പരിപാടി കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ, ഡി.ടി.പി.സി ബീച്ച് മാനേജർ പി. നിഖിൽ , വെൽനസ് വൺ മാർക്കറ്റിംഗ് മാനേജർ കെ .രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ കലാ പരിപാടികളും കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും കലാസാംസ്കാരിക പരിപാടികളും നടന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |