തിരുവനന്തപുരം: ആറാം സെമസ്റ്റർ ബി.ടെക് (2015 സ്കീം) റെഗുലർ സപ്പ്ളിമെന്ററി പരീക്ഷകളിൽ സിവിൽ എൻജിനിയറിംഗ് ഒഴികെയുള്ള ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. സിവിൽപരീക്ഷാ ഫലവും മറ്റ് ബ്രാഞ്ചുകളിലെ കോംപ്രിഹെൻസീവ് പരീക്ഷകളുടെ ഫലവും പിന്നീട് പ്രസിദ്ധീകരിക്കും.
മൂന്നാം സെമസ്റ്റർ ബിടെക്ക് പാർട്ട് ടൈം (2015 സ്കീം)സപ്ലിമെന്ററി എഫ്.ഇ പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് ക്ലസ്റ്റർ നടത്തിയ എം.ടെക് രണ്ടാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം സർവകലാശാല വെബ്സൈറ്റിന്റെ 'ഫലം' ടാബിന് കീഴിലും വിദ്യാർത്ഥികളുടെയും കോളേജ് ലോഗിനുകളിലും ലഭ്യമാണ്. വിവരങ്ങൾക്ക് www.ktu.edu.in