റിയാദ്: ഉംറ വിസയിൽ രാജ്യത്തെത്തുന്നവർക്ക് പുതിയ മാറ്റം നടപ്പിലാക്കി സൗദി. അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് പുതിയ മാറ്റം ബാധകമാകുക. ഇതിന്റെ ഭാഗമായി ബ്രിട്ടൻ, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടി വരും. പുതിയ നിയമത്തെക്കുറിച്ച് ഹജ്ജ് ഉംറ മന്ത്രാലയം ട്വീറ്റ് വഴിയാണ് അറിയിച്ചത്.
Start of requirement to register Fingerprint for issuing Umrah visa online for 5 countries - Ministry of Hajj and Umrah #UmrahVisa #Umrah #SaudiExpatriates https://t.co/911InKtiqv
— Saudi-Expatriates.com (@saudiexpat) December 2, 2022
പ്രവേശന നടപടികൾ സുഗമമാക്കുന്നതിനായി 'സൗദി വിസ ബയോ' എന്ന സ്മാർട്ട്ഫോൺ ആപ്ളിക്കേഷൻ വഴി വിരലടയാളം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്പിൽ പ്രവേശിച്ച് പാസ്പോർട്ട് വിവരങ്ങളും അതോടൊപ്പം മുഖവും സ്കാൻ ചെയ്ത് നൽകിയതിന് ശേഷം പത്ത് വിരലുകളുടെയും അടയാളം ഫോൺ ക്യാമറ വഴി തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിരലടയാളം രജിസ്റ്റർ ചെയ്തതിന് ശേഷം സൗദി പ്രവേശന കവാടങ്ങളിലെ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.