ചേർത്തല:ആലപ്പുഴ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല വിളംബര ജാഥ,സൈക്കിൾ റാലി,ബിഗ് കാൻവാസ്,ഫ്ളാഷ് മോബ് എന്നിവയുടെ ജില്ലാതല ഉദ്ഘാടനം എ.എം.ആരീഫ് എം.പി നിർവഹിച്ചു.നഗരത്തിൽ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ സൈക്കിൾ റാലി നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഫ്ളാഗ് ഒഫ് ചെയ്തു.തുടർന്ന് നടന്ന സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,ജില്ലാ എസ്.എസ്.കെ പ്രോജക്ട് കോർഡിനേറ്റർ ഡി.എം.രജനീഷ് ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ,പുഷ്പകുമാർ,ടി.ഒ.സൽമോൻ,ട്രെയിനർ വി.കെ.ജിഷ എന്നിവർ സംസാരിച്ചു.