SignIn
Kerala Kaumudi Online
Friday, 19 April 2024 6.24 AM IST

ആധാരം എഴുത്തുകാരെ സംരക്ഷിക്കും: സജി ചെറിയാൻ

photo

ആലപ്പുഴ: ആധാരമെഴുത്ത് മേഖല നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി സംരക്ഷിക്കാൻ ആവശ്യമായ പ്രവർത്തനം നടത്തുമെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്കയുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നും കേരളത്തിൽ നിലനിൽക്കുന്ന രജിസ്ട്രേഷൻ നിയമങ്ങൾ സംരക്ഷിക്കുമെന്നും സജിചെറിയാൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ടി.ജോൺ പെരുമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ലൈസൻസോടെ 50 വർഷം പൂർത്തീകരിച്ച ആധാരം എഴുത്തുകാരെ എം.എസ്.അരുൺകുമാർ എം.എൽ.എ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദു കലാധരൻ മുഖ്യ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.പി. മധുസൂദനൻ, ചെറിയനാട് ഗ്രാമപഞ്ചായത്ത് അംഗം ബിജു രാഘവൻ, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ, സംസ്ഥാന ട്രഷറർ സി.പി. അശോകൻ, സംസ്ഥാന സെക്രട്ടറിമാരായ എം.എസ്.ലാൽ, അനിൽകുമാർ, വി.വൃന്ദാ മണി, എ.താഹ കുഞ്ഞ്, സി.കെ.അശോകൻ, പി.കെ.സുഗതൻ, സാംസംഗ് വർഗീസ്, സോണി അഗസ്റ്റിൻ, എസ്.രാധാകൃഷ്ണൻ, രഞ്ജിത് കുമാർ, ആർ.ബേബി, ടി.ജി.രാജൻ, ബിജു ജോൺ എന്നിവർ സംസാരിച്ചു.
ഏഴിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആധാരം എഴുത്തുകാർ തൊഴിൽ സംരക്ഷണ റാലി നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.