SignIn
Kerala Kaumudi Online
Thursday, 25 April 2024 6.44 PM IST

ആയിരം മേനി മെസി , അർജന്റീനയ്ക്ക് ക്വാർട്ടർ

lional-messi

2-1ന് ഓസ്ട്രേലിയയെ പ്രീ ക്വാർട്ടറിൽ കീഴടക്കി അർജന്റീന

3-1ന് അമേരിക്കയെ തകർത്ത് ഹോളണ്ടും ക്വാർട്ടറിൽ

ദോഹ : തന്റെ 1000-ാമത്തെ മത്സരത്തിനിറങ്ങിയ നായകൻ ലയണൽ മെസി ഗോളടിച്ച് മിന്നിയപ്പോൾ ഓസ്ട്രേലിയയെ മറികടന്ന് അർജന്റീന ലോകകപ്പ് ഫുട്ബാളിന്റെ പ്രീ ക്വാർട്ടറിലെത്തി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് മെസിയും സംഘവും കംഗാരുക്കളെ മടക്കി അയച്ചത്.

35-ാം മിനിട്ടിൽ നിക്കോളാസ് ഓട്ടമെൻഡിയുടെ പാസിൽ നിന്നായിരുന്നു മെസിയുടെ ഗോൾ. 57-ാം മിനിട്ടിൽ ഓസ്ട്രലിയൻ ഗോളിയുടെ പിഴവ് മുതലെ‌ടുത്ത് ജൂലിയാൻ അൽവാരസ് രണ്ടാം ഗോളും നേടി. 77-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോളാണ് ഓസ്ട്രേലിയയുടെ അക്കൗണ്ടിലെത്തിയത്.

ഇന്നലെ നടന്ന ആദ്യ പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് അമേരിക്കയെ മറിക‌ടന്ന് ഹോളണ്ട് ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചു.10-ാം മിനിട്ടിൽ മെം‌ഫിസ് ഡെപ്പേയും 45-ാം മിനിട്ടിൽ ഡേലി ബ്ളെൻഡും 81-ാം മിനിട്ടിൽ ഡെൻസൽ ഡുംഫ്രീസുമാണ് ഹോളണ്ടിനായി സ്കോർ ചെയ്തത്. 76-ാം മിനിട്ടിൽ ഹജി റൈറ്റാണ് അമേരിക്കയ്ക്കായി സ്കോർ ചെയ്തത്.

ക്വാർട്ടർ ഫൈനലിൽ അർജന്റീന ഹോളണ്ടിനെ നേരിടും.

ആദ്യ പകുതിയിൽത്തന്നെ രണ്ടുഗോളുകൾ നേടി ഹോളണ്ട് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. വിംഗർ ഡുംഫ്രീസിന്റെ ആസൂത്രണ പാടവമാണ് രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്. അധികം ആക്രമണങ്ങൾക്ക് മുതിരാതെ കിട്ടിയ ചാൻസിൽ സ്കോർ ചെയ്യുകയായിരുന്നു ഡച്ചുകാർ. പത്താം മിനിട്ടിൽ മികച്ച പാസിംഗ് ഗെയിം കളിച്ചാണ് ഡുംഫ്രീസ് ഡെപ്പേയ്ക്ക് ഗോളടിക്കാൻ പന്തെത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്കോർ ബോർഡ് ഉയർത്താനുള്ള അവസരം ഡുംഫ്രീസ് ഒരുക്കിനൽകിയത് ബ്ളെൻഡിനാണ്.

രണ്ടാം പകുതിയിൽ ലീഡുയർത്താൻ ഹോളണ്ടിനും തിരിച്ചടിക്കാൻ അമേരിക്കയ്ക്കും ചാൻസുകളുണ്ടായിരുന്നു. 76-ാം മിനിട്ടിൽ ഹജി റൈറ്റിലൂടെ അവർ ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ മൂന്നാം ഗോൾ സ്വന്തമായി നേടി ഡുംഫ്രീസ് കളി ഡച്ച് വരുതിയിലാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIONAL MESSI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.