SignIn
Kerala Kaumudi Online
Thursday, 28 March 2024 8.55 PM IST

നാട്ടുകാർ നൽകിയ സ്പൈക്കുമായി മീറ്റിലെ ആദ്യ സ്വർണം നേടി മഷൂദ്

mashood

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിന് ആദ്യ സ്വർണം നൽകിയത് മലപ്പുറം ചേലാമ്പ്രക്കാരൻ മുഹമ്മദ് മഷൂദിന്റെ അതിവേഗം. അതിന് കരുത്ത് പകർന്നതാകട്ടെ നാട്ടുകാർ പിരിവിട്ട് വാങ്ങി നൽകിയ സ്പൈക്കും. മണ്ണാർക്കാട് കല്ലടി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് മഷൂദ് രാവിലെ നടന്ന 3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ മത്സരത്തിലാണ് 9.15 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് മീറ്റിലെ ആദ്യ പൊന്നണിഞ്ഞത്. 1500ലും 800 ലും മത്സരിക്കുന്ന മഷൂദിന് രണ്ടിലും ഉറച്ച മെഡൽ പ്രതീക്ഷയുണ്ട്. നേരത്തെ തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന മഷൂദിനെ മികവ് കണ്ട് കല്ലടിയിലേക്ക് കൊണ്ടുവന്നത് കല്ലടി സ്കൂളിലെ പരിശീലകൻ മുഹമ്മദ് നവാസാണ്. അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ മീറ്റിൽ 1500 ൽ രണ്ടാമാതെത്തിയതാണ് പ്രധാന നേട്ടം. അന്നുവരെ നല്ലൊരു സ്പൈക്ക് ഇല്ലാതെയായിരുന്നു മഷൂദിന്റെ പരിശീലനവും മികച്ച പ്രകടനങ്ങളും. ഇതിന് പിന്നാലെയാണ് നാട്ടുകാരാെരുമിച്ച് 12,000 രൂപ വിലയുള്ള സ്പൈക്ക് മഷൂദിന് വാങ്ങി നൽകിയത്. വെൽഡിംഗ് തൊഴിലാളിയായ കുഞ്ഞു മുഹമ്മദിന്റെയും സെഫിയയുടെയും മകനാണ് മഷൂദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MASHOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.