അമേരിക്കയുടെ രഹസ്യ ആളില്ലാ ബഹിരാകാശ പേടകമാണ് എക്സ്37ബി. അമേരിക്ക ബഹിരാകാശത്തേക്ക് അയച്ച ഒരു ചാരവിമാനം. എന്തിനാണ് ഇത്തരം ഒരു വിമാനത്തെ അമേരിക്ക ഉപയോഗിക്കുന്നത് ? എന്താണതിന്റെ ലക്ഷ്യമെന്നോ, എന്തിനുവേണ്ടി ഇത് ഉപയോഗിക്കുന്നു എന്നോ, എന്തിനു വേണ്ടി വർഷങ്ങളായി നമുക്ക് ചുറ്റും ഇത് പറക്കുന്നു എന്നുപോലും ആർക്കും വ്യക്തമല്ല. അത്രത്തോളം രഹസ്യാത്മകമായിട്ടാണ് എക്സ് -37 ബി എന്ന ബഹിരാകാശവിമാനത്തെ അമേരിക്ക വിന്യസിച്ചതും തിരിച്ചിറക്കിയതും. എക്സ് -37 പേടകത്തിന് ബഹിരാകാശത്തെ വിവിധ ഉപഗ്രഹങ്ങളിൽ ചാരപ്പണി നടത്താനോ ബഹിരാകാശ അധിഷ്ഠിത ആയുധങ്ങൾ വികസിപ്പിക്കാനോ പരീക്ഷിക്കാനോ എന്ന വാദവും ഉണ്ട്.
2020 മെയ് 17 നാണ് പെന്റഗൺ ബഹിരാകാശ വിമാനത്തിന്റെ ആറാമത്തെ വിക്ഷേപണം നടത്തിയത്. ആറാമത്തെ പേടകത്തിന്റെ കാലാവധി എത്രയാണെന്ന് വ്യക്തമല്ല.