മതന്യൂന പക്ഷങ്ങൾക്ക് ഇന്ത്യയിൽ പരിതാപകരമായ അവസ്ഥയാണ് എന്ന് പറയുപ്പെടുമ്പോൾ അത്തരം പ്രസ്താവനയ്ക്ക് തികച്ചും വിപരീതമായ റിപ്പോട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിസർച്ച് ഓർഗനൈസേഷനായ സെന്റർ ഫോർ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് ലോക രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ;
ഇന്ത്യന്‍ ഭരണഘടനയില്‍ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അവകാശങ്ങളെപ്പറ്റി പറയുന്നുണ്ട്. ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ പിന്തുടരുന്ന വിവേചന രഹിതമായ നയം മറ്റ് രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |