അത്രത്തോളം നിഷ്‌കളങ്കമാണ് സഹോദര സ്‌നേഹം. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പങ്കുവയ്ക്കുന്നവരാണ് സഹോദരങ്ങൾ. എത്ര വഴക്കടിച്ചാലും ഒരു ചിരിയിലോ കെട്ടിപ്പിടിത്തത്തിലോ ആ പിണക്കം മാറും. അത്തരത്തിൽ എഴുവയസുകാരന്റെയും അവന്റെ ചേച്ചിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കരയുന്ന ചേച്ചിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന കൊച്ചനുജനാണ് വീഡിയോയിലുള്ളത്. ഇൻസ്റ്റഗ്രാമിലാണ് ഈ ക്യൂട്ട് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ സംഭവം 2021ന്റെ അവസാനം സംഭവിച്ചതാണെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
ഏഴ് വയസുകാരൻ കളിക്കുകയായിരുന്നു. പെട്ടെന്നാണ് തന്റെ ചേച്ചി കരയുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുടപ്പിറപ്പ് ഇരിക്കുന്ന കസേരയുടെ അടുത്ത് പോയി സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ് കൊച്ചുമിടുക്കൻ. ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്നറിയാനും അവൻ ശ്രമിക്കുന്നുണ്ട്.