പ്രണയിനി തരുണിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് കാളിദാസ് ജയറാം. ഇരുവരും കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. 2021 ലെ ലിവ് മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ തരിണി മുൻപ് പങ്കുവച്ചിരുന്നു. പുതിയ ചിത്രങ്ങൾകൂടി പങ്കുവച്ചതോടെ വിവാഹം എപ്പോഴായിരിക്കുമെന്നാണ് ആരാധകർ കാളിദാസിനോട് ചോദിക്കുന്നത്. നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് സംവിധാനം.മലയാളത്തിൽ രജനി ആണ് പുതിയ ചിത്രം. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ നമിത പ്രമോദ്, റേബ മോണിക്ക എന്നിവരാണ് നായികമാർ.