SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.52 PM IST

മൂന്നാം ആഴ്‌ചയിലും നേട്ടം കുറിച്ച് വിദേശ നാണയശേഖരം

forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായ മൂന്നാം ആഴ്‌ചയിലും നേട്ടത്തിലേറി. നവംബർ 25ന് സമാപിച്ച വാരം 280 കോടി ഡോളർ ഉയർന്ന് ശേഖരം 55,014 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ശേഖരത്തിലെ മുഖ്യ ഇനമായ വിദേശ കറൻസി ആസ്‌തി (എഫ്.സി.എ)​ 300 കോടി ഡോളർ വർദ്ധിച്ച് 48,​728 കോടി ഡോളറിലെത്തി. കരുതൽ സ്വർണശേഖരം 7.3 കോടി ഡോളർ താഴ്‌ന്ന് 3,​993.8 കോടി ഡോളറായി.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ പൗണ്ട് സ്‌റ്റെർലിംഗ്,​ യൂറോ,​ യെൻ,​ യു.എസ് ട്രഷറി ബിൽ (കടപ്പത്രം)​ തുടങ്ങിയവയുമുണ്ട്. കഴിഞ്ഞവർഷം സെപ്തംബറിൽ കുറിച്ച 64,​245 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരും. ശേഖരം കഴിഞ്ഞ ഒക്‌ടോബറിൽ 52,​400 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FOREX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.