SignIn
Kerala Kaumudi Online
Saturday, 20 April 2024 6.16 AM IST

മുന്നിൽ എം.എ, അൽഫോൻസ.

aparna

പാലാ. എംജി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ കോതമംഗലം എം.എ കോളേജും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും മുന്നേറുന്നു. രണ്ടാം ദിനം മീറ്റ് അവസാനിക്കുമ്പോൾ എം. എ കോളേജ് 100 പോയിന്റുമായും അൽഫോൻസ 72 പോയിന്റുമായും കുതിപ്പ് തുടരുകയാണ്.

വനിതാ വിഭാഗത്തിൽ 69 പോയി​ന്റുമായി എം.എ കോളേജും 34 പോയിന്റുമായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. പുരുഷവിഭാഗത്തിൽ 45 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെ​ന്റ് ഡൊമിനിക്സ്, 43 പോയിന്റുമായി ചങ്ങനാശ്ശേരി എസ്. ബി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

അത്‌ലറ്റിക് ചാമ്പ്യൻഷിപ്പി​ന്റെ ഉദ്ഘാടനം പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.എ.ജോസ് നിർവഹിച്ചു. ഡോ. ബിനു ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഒളിമ്പ്യൻ മേഴ്സികുട്ടൻ പങ്കെടുത്തു. സിൻഡിക്കേറ്റ് മെമ്പർ ഡോ.ബിജു തോമസ് മുഖ്യ പ്രഭാഷണം നടത്തി. അൽഫോൻസ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.റെജിനാമ്മ ജോസഫ് പ്രസംഗിച്ചു. അൽഫോൻസാ കോളേജ് ബർസർ ഫാ.ജോസ് ജോസഫ് സ്വാഗതവും കായികവിഭാഗം മേധാവി ഡോ.തങ്കച്ചൻ മാത്യു നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, APARNA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.