തിരുവനന്തപുരം: ആർഷ ഭാരത വേദ സംസ്കാരം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അനന്തപുരി വേദ സമ്മേളനം ജനുവരി 5, 6, 7, 8 തീയതികളിൽ കോട്ടയ്ക്കകം ശ്രീലളിത് മഹൽ കല്യാണ മണ്ഡപത്തിൽ നടക്കും. ഇതിനോടനുബന്ധിച്ച് തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മ മുഖ്യ രക്ഷാധികാരിയായും,ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ചെയർമാനായും കേരള ബ്രാഹ്മണസഭ ജില്ലാഅദ്ധ്യക്ഷൻ എച്ച്.ഗണേഷ് വർക്കിംഗ് ചെയർമാനായും, പീപ്പിൾ ഫോർ ധർമ്മ ട്രസ്റ്റി കെ.പി.മധുസൂദനൻ ജനറൽ കൺവീനറുമായുള്ള 50 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹിന്ദു ഐക്യവേദി,യോഗക്ഷേമസഭ,കേരള ബ്രാഹ്മണ സഭ,മാധ്വാ തുളു ബ്രാഹ്മണ സമാജം,ക്ഷേത്ര സംരക്ഷണ സമിതി, വിവിധ ഭക്തജന സംഘടനകൾ എന്നിവയുടെ സംയുക്ത സഹകരണത്തിൽ നടക്കുന്ന വേദ സമ്മേളനത്തിൽ വേദശാസ്ത്രങ്ങൾ,വൈദിക ക്രിയകൾ,ഭദ്രദീപത്തിന്റെ അനുഷ്ഠാനം എന്നിവയുണ്ടാകും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേദ പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |