SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.23 PM IST

ഇരട്ട സഹോദരിമാർ ഒരുമിച്ച് യുവാവിനെ വിവാഹം ചെയ്തു, കൗതുക വിവാഹത്തിന് പിന്നിലെ കാരണമിതാണ്, വിമർശനവുമായി സോഷ്യൽ മീഡിയ

twins

ഇരട്ട സഹോദരങ്ങൾ പലപ്പോഴും കൗതുകം നിറഞ്ഞ വാർത്തകൾക്ക് വക നൽകാറുണ്ട്. ഗർഭകാലം മുതൽ തുടങ്ങുന്ന കൂട്ടും ഒത്തൊരുമയും ഇരട്ട സഹോദരങ്ങൾ അവരുടെ ജീവിത കാലയളവിലും തുടരും.അങ്ങനെ ഇരട്ടകൾ ചെയ്യുന്ന പല കാര്യങ്ങളിലെയും സാമ്യതകൾ മൂലം അവരുടെ ജീവിതത്തിലെ പല നേട്ടങ്ങളും വാർത്തകളായി മാറാറുണ്ട്. ഇരട്ടകൾ പഠനത്തിൽ ഒരു പോലെ നേട്ടങ്ങൾ നേടുന്നതും ഒരേ ദിവസം തന്നെ ഇരട്ട സഹോദരങ്ങൾ മറ്റൊരു ഇരട്ട സഹോദരങ്ങളെ കല്യാണം കഴിക്കുന്നതുമെല്ലാം വാർത്തകളായി പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇരട്ട സഹോദരികൾ തങ്ങളുടെ ആൺസുഹൃത്തിനെ വിവാഹം ചെയ്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മുംബയിലാണ് കൗതുകകരമായ വിവാഹം അരങ്ങേറിയത്. ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ സുഹൃത്തായ യുവാവിനെ ജീവിത പങ്കാളിയായി ഒരുമിച്ച് സ്വീകരിക്കുകയായിരുന്നു. സോലപൂർ ജില്ലയിലെ അക്‌ലൂജ് ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ ഇരട്ട സഹോദരിമാരായ പിങ്കിയും റിങ്കിയും ബാല്യകാല സുഹൃത്തായ അതുലിനെ വരനായി തിരഞ്ഞെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതൽ ഒരുമിച്ച് കഴിഞ്ഞ ഇവർ ഒടുവിൽ പിരിയാനാകാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

അമ്മയോടെപ്പം ഒറ്റയ്ക്കാണ് പെൺകുട്ടികൾ കഴിഞ്ഞ് വന്നത്. ഇവർക്ക് എല്ലാ സഹായങ്ങളും നൽകി വന്നത് സുഹൃത്തായ യുവാവായിരുന്നു. അമ്മയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നതും അതുലിന്റെ കാറിൽ തന്നെയായിരുന്നു. വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിയമസാധുത ചോദ്യം ചെയ്തടക്കം നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. സദാചാര ആക്രമണത്തിനിടയിലും പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്ന ദമ്പതികൾക്ക് നിരവധിപ്പേർ ആശംസകളും പങ്കുവെച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRIAGE, TWINS, GROOM, BRIDE, CRITICS, SOCIAL, MEDIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.