കലഞ്ഞൂർ : കുട്ടികളിൽ ശാസ്ത്ര സാങ്കേതിക വിദ്യകളോട് താത്പര്യം ജനിപ്പിക്കുവാൻ ടിങ്കറിംഗ് ലാബുൾപ്പെടെയുള്ള സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണന്ന് ആരോഗ്യമന്ത്രി വീണാജോർജ്
പറഞ്ഞു. കലഞ്ഞൂർ സർക്കാർ സ്കൂളിൽ എസ്.എസ്.കെ കേരള അനുവദിച്ച ടിങ്കറിംഗ് ലാബും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പി.എൻ.സുനിൽ കുമാർ, ഡോ.ലെജൂ പി.തോമസ്, ബീനാപ്രഭ, ടി.വി.പുഷ്പവല്ലി, എം.പി.മണിയമ്മ, അഡ്വ.വി.എ.സൂരജ്, മിനി ഏബ്രഹാം, പി.വി.ജയകുമാർ, സുജാഅനിൽ, ആശാസജി, സിബി ഐസക്, രമാസുരേഷ്, എസ്.ഷൈലജ കുമാരി, എസ്.രാജേഷ്, സിന്ധു സുദർശൻ, ആർ.കൃഷ്ണൻ പോറ്റി, എസ്.ലേഖ, എസ്.ലാലി, കെ.എൽ.ലക്ഷ്മി നായർ, സജയൻ ഓമല്ലൂർ, സക്കീന.എം, ഷാനി എം.ഖാൻ, പ്രദീപ് കുമാർ.ജെ, ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |