തിരുവനന്തപുരം: ഭവന നിർമ്മാണത്തിനാവശ്യമായ സാധനസാമഗ്രികൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓപ്പറേഷൻ 'സ്വഗൃഹം' പദ്ധതിക്ക് തുടക്കമായി.വള്ളക്കടവ് കൊച്ചുതോപ്പിൽ നിർമ്മല ആന്റണിയുടെ കുടുംബത്തിനാണ് പദ്ധതിയിലൂടെ ആദ്യം സഹായം ലഭിച്ചത്.വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനായുള്ള സാധനസാമഗ്രികൾ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു.സബ്കളക്ടർ ഡോ.അശ്വതി ശ്രീനിവാസ്,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, തഹസിൽദാർ,വില്ലേജ് ഓഫീസർ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'സ്വഗൃഹം'പദ്ധതിയിൽ ഭവനനിർമ്മാണം പൂർത്തീകരിക്കാനുള്ള തീരദേശമേഖലയിലുള്ളവർക്കാണ് സഹായം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |