തൃപ്പൂണിത്തുറ: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ നിയന്ത്രണ വിധേയമാക്കാത്തതിനുമെതിരെ ഐ.എൻ.ടി.യു.സി സായാഹ്ന ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി. ഷാജി, കനക വേലായുധൻ, ടി.എച്ച്. നിസാർ, യോഹന്നാൻ, അഭിലാഷ്, മണ്ഡലം പ്രസിഡന്റുമാരായ ജീസൺ പൗലോസ്, എം.എ. അബൂബക്കർ, ദീപു കോത്തുരുത്തിൽ, ശ്രീജിത്ത് പ്രാക്കാടൻ, അഫ്സൽ, ഭാരവാഹികളായ ജയ ജോസഫ്, മിനി ഷാജി, അസ്മ, രാംകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |