കൊച്ചി: ചെറുകിട സംരംഭകരായ വനിതകൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേള 6, 7, 8 തിയതികളിൽ കലൂർ മെട്രോ സ്റ്റേഷനിൽ നടക്കും. ബർസാത് വോക്കൽ ഫോർ ലോക്കൽ എൻട്രപ്രണേഴ്സ് ഫോറവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 250 ൽപ്പരം പ്രാദേശിക ഉത്പന്നങ്ങൾ മേളയിലെത്തും.
6ന് രാവിലെ 11.30ന് കൊച്ചി മെട്രോ എം.ഡി. ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. ഫോറം ചെയർപേഴ്സൺ സി.വി. സജനി അദ്ധ്യക്ഷത വഹിക്കും. ഫാ. പോൾ പൂവത്തിങ്കൽ, സി. കമലകാന്തൻ, ഡോ.എൻ.എം. ഉസ്മാൻ തുടങ്ങിയവർ സംസാരിക്കും. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |