കൊച്ചി: സംസ്ഥാന നേതൃത്വത്തിന്റെ വിയോജിപ്പിനിടയിലും പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ഇന്ന് വീണ്ടും കൊച്ചിയിലെത്തും. ഒരാഴ്ച മുമ്പ് തരൂർ പങ്കെടുത്ത ചടങ്ങിൽ നിന്ന് കെ. സുധാകരൻ ഉൾപ്പെടെ വിട്ടുനിന്നിരുന്നു. സിറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിക്കും. കാക്കനാട്ടെ സഭാ ആസ്ഥാനത്ത് രാവിലെ 7.15ന് കർദ്ദിനാളിനൊപ്പം പ്രഭാതഭക്ഷണം കഴിക്കും. രാവിലെ 11ന് അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ വിദ്യാർത്ഥികളുമായി സംവാദത്തിലും അദ്ദേഹം പങ്കെടുക്കും.