തൃശൂർ: കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം നടത്തി . 216 യൂണിറ്റുകളെ പ്രതിനിധീകരിച്ച് ആയിരത്തിലേറെപ്പേർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എം.ആർ. രവീന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ആനുകൂല്യം കാലോചിതമായി പരിഷ്കരിക്കണമെന്നും ചില സംഘടനകൾ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചു ചൂഷണം ചെയ്യുന്നത് അധികൃതർ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. രാജീവ്, ലീലാമ തോമസ്, കെ. സുജാത, ഉമ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |