SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.02 PM IST

ജീവതാളം പദ്ധതി: ക്ലാസ് സംഘടിപ്പിച്ചു

jeevathalam
jeevathalam

കുറ്റ്യാടി: ജീവതാളം പദ്ധതിയുടെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പരിശീലകർക്കായി ക്ലാസ് സംഘടിപ്പിച്ചു. മരുതോങ്കര സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതി പഞ്ചായത്ത് തലത്തിൽ ജനകീയ പങ്കാളിത്തോടെ നടപ്പിലാക്കാനും ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണം ഫലപ്രദമാക്കാനും വേണ്ട നടപടികൾ ഏകോപിപ്പിച്ച് നടത്താനും പരിശീലകർക്ക് നിർദ്ദേശം നൽകി.

എല്ലാ ക്ലസ്റ്ററുകളിലും അഞ്ചാം തീയതി മുതൽ സർവേ നടത്തി പത്താം തീയതിക്കുള്ളിൽ പൂർത്തിയാക്കും. ഈ മാസം 22 നുള്ളിൽ സ്‌ക്രീനിംഗ് ക്യാമ്പും പൂർത്തിയാക്കി, ജീവിതശൈലി രോഗമുള്ള ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ജീവിത ശൈലി രോഗങ്ങൾ, വ്യായാമമുറകൾ, കായികക്ഷമതാ പരിശീലനം എന്നീ വിഷയങ്ങളിൽ പരിശീലന പ്രവർത്തനങ്ങളും ക്ലാസിന്റെ ഭാഗമായി നടത്തി. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.