രക്ഷയായത് ഹാം റേഡിയോ സന്ദേശം
കണ്ണൂർ: കൊച്ചി മുനമ്പത്തുനിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. ഹാംറേഡിയോ ഓപ്പറേറ്റർ റോണിയുടെ സന്ദേശം കിട്ടിയ അഴീക്കൽ തീരദേശ പൊലീസ് എത്തി ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.
കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മൈൽ അകലെ നടുക്കടലിൽ മുങ്ങിയ
ഷൈജ എന്ന ബോട്ടിലുണ്ടായിരുന്നവർ തമിഴ്നാട്, അസാം സ്വദേശികളാണ്.
യാത്ര തുടങ്ങുമ്പോൾ തന്നെ തകരാറിലായ ബോട്ടിന്റെ എൻജിൻ അഴീക്കൽ തുറമുഖത്ത് റിപ്പയർ ചെയ്ത് യാത്ര തുടർന്നപ്പോഴായിരുന്നു അപകടം. അടിഭാഗത്തുണ്ടായ ദ്വാരത്തിലൂടെ വെള്ളം കയറിയതാണ് അപകടകാരണമെന്ന് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞു.