പത്തനംതിട്ട : തൊഴിലാളികളുടെ ജീവിത ആവശ്യങ്ങൾ അവഗണിക്കുന്നതിലും ജനവിരുദ്ധ നയങ്ങളും നിയമങ്ങളും നടപ്പാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിലും പ്രതിഷേധിച്ച് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംയുക്ത സമിതി ചെയർമാൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സജി, എസ്.ഹരിദാസ്, കെ.സി.രാജഗോപാൽ, കെ.പി.മധുസുദനൻ പിള്ള, അയൂബ് കുമ്മണ്ണൂർ, കെ.ഐ.ജോസഫ്, പി.കെ.ഗോപി, മലയാലപ്പുഴ മോഹൻ, ബെൻസി തോമസ്, പി.കെ.ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് കെ.അനിൽ കുമാർ, സക്കീർ അലങ്കാരത്ത്, അജിത് മണ്ണിൽ, സി.കെ.അർജുൻ, മോഹൻ കുമാർ, ഓമന സത്യൻ, എൻ.സോമരാജൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |