തിരുവനന്തപുരം: സർക്കാരിന്റെയും സി.പി.എമ്മിന്റെയും അസഹിഷ്ണുതയാണ് വിഴിഞ്ഞത്ത് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ വിനേഷ്യസ് പറഞ്ഞു.
വിഴിഞ്ഞം അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, സമരത്തോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളും, തീവ്രവാദികളുമായി ചിത്രീകരിക്കുവാനുള്ള മന്ത്രിമാരുടെ ശ്രമം നീചവും ക്രൂരവുമാണ്.അടിസ്ഥാന വർഗ്ഗ തൊഴിലാളി പാർട്ടിയായ സി.പി.എമ്മിന് സമരത്തോടുള്ള അസഹിഷ്ണുത കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂഡ് ജോൺ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി അംഗം നെൽസൺ ഐസക്, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സേവിയർ,യേശുദാസൻ സ്റ്റീഫൻ, ഷെറിൻ ജോൺ, ഷാജി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |