തിരുവനന്തപുരം; മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾക്ക് തലയ്ക്ക് വെട്ടേറ്റു.കിള്ളിപ്പാലം ബണ്ട് റോഡ് സ്വദേശി മനുവിനാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ബണ്ട് റോഡിലെ സുഹൃത്തിന്റെ വീടിനോട് ചേർന്ന വർക്ക് ഷോപ്പിൽ ഇരുന്ന് മറ്റു ചില സുഹൃത്തുക്കളുമായി മദ്യപിക്കവെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മദ്യലഹരിയിൽ ഇയാൾ സ്വന്തമായി വെട്ടിയതെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഒപ്പമുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . വെട്ടേറ്റയാൾ മദ്യലഹരിയിലായതിനാൽ മൊഴി എടുക്കാൻ സാധിച്ചിട്ടില്ലെന്നും ഇയാളുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ യാഥാർത്ഥ്യം അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |