SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.26 PM IST

പ്രതിഷേധ യോഗം

കരുനാഗപ്പള്ളി: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. മാർക്കറ്റിന് സമീപമുള്ള അമ്പിളിയുടെ ഉമടസ്ഥതയിലുള്ള ഡിജിറ്റൽ സ്റ്റൗവ് സെയിൽസ് ആൻഡ് സർവീസ് സെന്റർ അടിച്ച് തകർത്തതിലും കടത്തിക്കൊണ്ടുപോയതിലും പ്രതികളെ പൊലീസ് വിട്ടയച്ചതിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.മുരളീധരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷൻ അഡ്വ. അനിൽ.എസ്.കല്ലേലിഭാഗം യോഗം ഉദ്ഘാടനം ചെയ്തു. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി, റൂഷ പി.കുമാർ, എസ്.വിജയൻ , അഷ്‌റഫ് പള്ളത്തുകാട്ടിൽ , റെജി ഫോട്ടോപാർക്ക്, ടി.പി.സനൽ, എം.ഇ.ഷെജി, ഡി.എൻ.അജിത്ത്കുമാർ, എം.സിദ്ദിഖ്, റഹിം മുണ്ടപ്പള്ളി, കെ.കെ.രവി, മോഹനൻപിള്ള, ബിന്ദു എന്നിവർ സംസാരിച്ചു. ഷിഹാൻ ബഷി സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ എസ്. രാജു നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.