തച്ചങ്ങാട്: കരുവക്കോട് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ജൂൺ 24 മുതൽ 28 വരെ നടക്കുന്ന പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷനായി. പദ്മനാഭ തന്ത്രി ദീപം തെളിയിച്ചു. കെ. കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, പഞ്ചായത്ത് മെമ്പർ വി. ഗീത, മണികണ്ഠൻ അരവത്ത്, ജയശ്രീ മാധവൻ, ടി.വി. രാധിക, കുഞ്ഞിക്കണ്ണൻ, കെ.വി. ജയശ്രീ, കെ.വി. ഭാസ്കരൻ, വി.വി. സുകുമാരൻ, എ. ഭാസ്ക്കരൻ നായർ, കെ.വി. പദ്മനാഭൻ, കണ്ണൻ കരുവക്കോട്, ടി. വിനോദ് കുമാർ, കെ.വി. അശോകൻ എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്തിരി സ്വാഗതവും ഗണേശൻ അവിട്ടം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |