കാഞ്ഞങ്ങാട്: കെ.പി.എസ്.ടി.എ ജില്ലാ വനിതാഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ് സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന വനിതാസമ്മേളനം എ.ഐ.സി.സി. ദേശീയവക്താവ് ഡോ. ഷമ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ എം.കെ. പ്രിയ അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ജി.കെ ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം ഷീല ചാക്കോ, നിർവ്വാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, കെ. അനിൽകുമാർ, ജി.കെ. ഗിരീഷ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ, സെക്രട്ടറി കെ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ ദേശീയതയും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തെ അധികരിച്ച് കേരള കേന്ദ്ര സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. ഇഫ്തിഖാർ അഹമ്മദ് ക്ലാസെടുത്തു. സി.കെ. അജിത മോഡറേറ്റേറായി. പി. ചന്ദ്രമതി, പി. ശ്രീജ, സന്ധ്യ, ശോഭനകുമാരി, ഒ. രജിത പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |