വെള്ളരിക്കുണ്ട്: വിശ്വാസപ്രമാണങ്ങളിലെ ഏകത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്ന് മുൻ എം.എൽ.എ കെ.എൻ.എ ഖാദർ പറഞ്ഞു വെള്ളരിക്കുണ്ടിൽ മലയോര സാംസ്കാരിക വേദിയുടെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുത എന്നത് ഭാരതത്തിന്റെ പൈതൃകമാണ്. ഭരണഘടന പോലും നമ്മുടെ സഹിഷ്ണുതയുടെയും ഉന്നതമായ ജനാധിപത്യ പാരമ്പര്യത്തിന്റെയും ആധാരശിലയിലാണ് പടുത്തുയർത്തിയത്. എല്ലാ മനുഷ്യരിലും ഏകദൈവം കുടികൊള്ളുന്നു. അത് പല പേരിലും പല രൂപത്തിലും ആരാധിക്കപ്പെടുന്നു. ഇതിനെല്ലാം അപ്പുറമുള്ള ദൈവീക സങ്കല്പമാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. ബാബു കോഹിനൂർ, ഡാർലിൻ ജോർജ്, എം.പി ജോസഫ്, പി.ആർ സുമേഷ്, കെ.എസ് രമണി, എ.സി.എ ലത്തീഫ്, പ്രിൻസ് ജോസഫ്, കെ. സാലു, രാഘവൻ കൂലേരി, സ്കറിയ കല്ലേക്കുളം, തോമസ് ചെറിയാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |