പാനൂർ: സംസ്ഥാന സർക്കാരിന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്തിൽ ചേർന്ന തൊഴിൽസഭ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ അദ്ധ്യക്ഷത വഹിച്ചു. കെ.പി. പ്രദീപ് കുമാർ, ടി. സുജാത, ശോഭ കോമത്ത്, മുഹമ്മദ് ഫായിസ് അരുൾ, എം.സി രാഘവൻ, പ്രജിത്ത്, അസി. സെക്രട്ടറി ഉഷ, ഖാദി പ്രോജക്ട് ഓഫീസർ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ഓരോ മേഖലയിലും തല്പരരായവരുടെ ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചയും നടന്നു. തൊഴിൽരഹിതർക്കു പുറമെ നിലവിൽ ജോലിചെയ്തു കൊണ്ടിരിക്കുന്നവർക്ക് അവരുടെ ജോലിയിൽ കൂടുതൽ പരിശീലനം, യന്ത്രവത്കരണം, മാർക്കറ്റിംഗ്, എന്നിവ ആവശ്യമെങ്കിൽ അതിനുള്ള സഹായ സംവിധാനം എന്നതിനെ കുറിച്ചും ചർച്ച നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |