SignIn
Kerala Kaumudi Online
Friday, 29 March 2024 5.11 AM IST

അമച്ച്വർ നാടകമത്സരത്തിൽ പള്ളിമൺ കലാഗ്രാമത്തിന് ഒന്നാം സമ്മാനം

കൊല്ലം: തിരുവല്ല എം.ജി സോമൻ ഫൗണ്ടേഷൻ നടത്തിയ സംസ്ഥാനതല അമച്ച്വർ നാടകമത്സരത്തിൽ പള്ളിമൺ എം.വി.ദേവൻ കലാഗ്രാമം അവതരിപ്പിച്ച
ടാർജറ്റിന് ഒന്നാം സമ്മാനം.
കലാഗ്രാമം നാടകവിഭാഗം കൺവീനറും നാടക പ്രവർത്തകനുമായ വാട്ട്സൺ വില്യം നേതൃത്വം നൽകിയ നാടകസംഘമാണ് കന്നിയങ്കത്തിൽ വിജയം കൊയ്തത്.
സജീവ് നെടുമൺകാവ്, ഹരിഹരനുണ്ണി, എസ്.അനിൽകുമാർ, ദീപുലാൽ, അഡ്വ. ശ്യാമ ജാനകി, സിദ്ധാർത്ഥയിലെ അദ്ധ്യാപകരായ നരിക്കൽ രാജീവ്കുമാർ, എസ്.സുമ, ഗായത്രിദേവി, റീത്ത എന്നിവരാണ് അഭിനേതാക്കൾ. പത്തോളം സമിതികൾ മത്സരത്തിൽ പങ്കെടുത്തു. പശ്ചാത്തല സംഗീതവും രംഗപടവും ഒരുക്കിയത് കലാഗ്രാമത്തിലെ സംഗീത ചിത്രകലാ വിഭാഗമാണ്.

സിദ്ധാർത്ഥയുടെ സ്റ്റുഡന്റ്സ് തിയേറ്റർ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലാഗ്രാമം കന്നിയങ്കം കുറിച്ചത്. 25000 രൂപയാണ് ഒന്നാം സമ്മാനം. ഉലകനായകൻ കമലഹാസനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.