പെരിന്തൽമണ്ണ: ഇനി വരാനുള്ളത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കാലമാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കുരുവമ്പലം എ.എം.എൽ.പി സ്കൂളിന്റെ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ കിഡ്സ് പ്ളേ ഏരിയയുടെ ഉദ്ഘാടനം പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി നസീറ പ്രസംഗിച്ചു.
വാർഡ് മെമ്പർ പി.ടി പ്രമീള, പാർവ്വതി, എം.കെ കരുണാകരൻ, സി.ജി നായർ എന്നിവർ ഉപഹാരം നൽകി.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രമോഹൻ, കലമ്പൻ ബാപ്പു, വി.പി. മുഹമ്മദ് ഹനീഫ, സലീം കുരുവമ്പലം, ഇ.രാജേഷ്, സ്കൂൾ മാനേജർ പി.പി. ശശി, പി.പി. രവി, കെ. ഹംസ, പി.ടി.എ പ്രസിഡന്റ് കെ. അഷ്റഫ്, ഹെഡ് മാസ്റ്റർ സുനിൽ കുമാർ, അനിയൻ പുളിക്കീഴ്, കെ. വിനോദ്, ഉണ്ണികൃഷ്ണൻ, പ്രവീൺ കുമാർ, സുൽഫിക്കർ അലി, ഫൈസൽ ഷാനവാസ്, ജുഗ്നുമോൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |