ന്യൂഡൽഹി:ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹിള മാർച്ചുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിച്ച ശേഷം ജനവരി 26 മുതൽ മാർച്ച് 26 വരെ രണ്ട് മാസം നീണ്ടു നിൽക്കുന്ന മഹിള മാർച്ച് സംസ്ഥാന തലസ്ഥാനങ്ങളിൽ പര്യടനം നടത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. തരൂർ വിഷയത്തിൽ മുസ്ലിം ലീഗ് ഉന്നയിച്ച വിമർശനത്തെ അർഹിക്കുന്ന രീതിയിൽ പരിഗണിച്ച് പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് ഉന്നയിച്ച പ്രശ്നങ്ങൾക്ക് കേരളത്തിൽ പരിഹാരം കാണും. അതിന് പ്രാപ്തിയുള്ള നേതൃത്വമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |