കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലർ ബ്രാൻഡായ ഹീറോ മോട്ടോകോർപ്പും പ്രമുഖ അമേരിക്കൻ ആഡംബര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹാർലി-ഡേവിഡ്സണും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ബൈക്ക് രണ്ടുവർഷത്തിനകം വില്പനയ്ക്കെത്തും.
ബഡ്ജറ്റ് വിഭാഗമായ 100-110സി.സി ശ്രേണിയിൽ നായകസ്ഥാനമായുള്ള ഹീറോ 160 സി.സിക്ക് മേലുള്ള പ്രീമിയം ശ്രേണിയിലും ശ്രദ്ധചെലുത്തുന്നത് ലക്ഷ്യമിട്ടുള്ള കൂട്ടുകെട്ടാണിത്. 2020 ഒക്ടോബറിലാണ് ഹീറോയും ഹാർലിയും കൈകോർത്തത്.
ധാരണപ്രകാരം ഹാർലി ബ്രാൻഡിൽ ബൈക്കുകൾ വികസിപ്പിച്ച്, വിൽക്കാൻ ഹീറോയ്ക്ക് കഴിയും. സർവീസ്, സ്പെയർപാർട്സ് വില്പന എന്നിവയും നിർവഹിക്കുക ഹീറോയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |