കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്‌ട്രിക് പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഒരുലക്ഷമോ അതിലേറെയോ വിലയുള്ള - പ്രീമിയം - സ്കൂട്ടർ വിഭാഗത്തിൽ 50 ശതമാനത്തിലേറെ വിപണിവിഹിതം കഴിഞ്ഞമാസം സ്വന്തമാക്കിയെന്നാണ് കമ്പനി അവകാശപ്പെട്ടത്.
പ്രീമിയം സ്കൂട്ടർ വിഭാഗത്തിൽ ഇ-സ്കൂട്ടറുകളുടെ വിഹിതം ഒലയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ 36 ശതമാനത്തിൽ നിന്ന് 92 ശതമാനത്തിലെത്തിയെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞമാസം 20,000ലേറെ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ വില്പനയാണ് ഒല രേഖപ്പെടുത്തിയത്. 2025ഓടെ ഇന്ത്യൻ ടൂവീലർ വിപണി പൂർണമായും ഇലക്‌ട്രിക് ആക്കുകയാണ് ലക്ഷ്യമെന്നും ഒല വ്യക്തമാക്കി.