SignIn
Kerala Kaumudi Online
Friday, 19 April 2024 9.11 PM IST

'ഒമ്പത് പങ്കാളികളുമായുള്ള ജീവിതം മടുത്തു', നാല് ഭാര്യമാരെ വിവാഹമോചനം ചെയ്യാൻ തീരുമാനിച്ച് മോഡൽ

urso-

ഒമ്പത് സ്ത്രീകളെ വിവാഹം ചെയ്ത് വാർത്തകളിൽ ഇടംപിടിച്ച ബ്രസീലിയൻ മോഡലാണ് ആർത‌ർ ഒ ഉർസോ. എന്നാൽ ഇപ്പോൾ ഇതാ തന്റെ നാല് ഭാര്യമാരെ വിവാഹമോചനം ചെയ്യാൻ ഒരുങ്ങുയാണ് ആർതർ‌. ഏകഭാര്യത്വത്തിനെതിരെ പ്രതിഷേധിച്ച് ലുവാന കസാകി എന്ന ആദ്യ ഭാര്യയെ കൂടാതെ കഴിഞ്ഞ വർഷമാണ് ഇയാൾ എട്ട് യുവതികളെക്കൂടി വിവാഹം കഴിച്ചത്. ഏക ഭാര്യ- ഭർതൃ സങ്കൽപത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യാനുള്ള തന്റെ തീരുമാനമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ഇത് ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.

urso-

ഒമ്പത് പങ്കാളികളിൽ ഒരാളായ അഗത എന്ന യുവതി മുൻപ് തന്നെ വിവാഹ ബന്ധം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ നാല് ഭാര്യമാരുമായി വിവാഹമോചനം നേടുന്നുവെന്ന് ആർതർ അറിയിച്ചു. ചെറിയ അഭിപ്രായവ്യത്യാസങ്ങളോടെ നന്നായി ജീവിച്ചു. എന്നാൽ ചില പ്രശ്നങ്ങൾ ബന്ധങ്ങൾ വഷളാക്കുകയും വേർപിരിയലിലേക്ക് നയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് അത് ചർച്ചകളിലൂടെ മാറ്റിയിരുന്നു. പിന്നെ പിന്നെ ചെറിയ ചർച്ചകൾ പതിവായി മാറുകയും വേർപിരിയാൻ പൊതുധാരണയിലെത്തുകയും ചെയ്തുവെന്നു അദ്ദേഹം പറഞ്ഞു. ഭാവിയിൽ പുതിയ വിവാഹം കഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ബ്രസീലിൽ ബഹുഭാര്യത്വം നിയമപരമല്ല, അതായത് ആർത‌റുടെ വിവാഹങ്ങളും വിവാഹമോചനങ്ങളും നിയമപരമായി ബാധകമല്ല. തന്റെ ആദ്യ ഭാര്യ ലുവാന കസാകിയെ മാത്രമാണ് അദ്ദേഹം നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: URSO, BRAZIL, VIRALNEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.