SignIn
Kerala Kaumudi Online
Friday, 19 April 2024 9.05 AM IST

നിങ്ങളുടെ വീടിന് സമീപം ഈ ചെടികളുണ്ടോ? എങ്കിൽ എത്രയും വേഗം മുറിച്ച് മാറ്റൂ, ഇല്ലെങ്കിൽ ദോഷം കുടുംബാംഗങ്ങൾക്ക്

vasthu

വാസ്തുശാസ്ത്ര പ്രകാരം ചില ചെടികൾ നമ്മുടെ വീട്ടിലും പരിസരത്തും നടുന്നത് പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പറയപ്പെടുന്നത്. രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാനമായും വരുന്ന പ്രശ്നങ്ങൾ. നമുക്ക് ചുറ്റും നെഗറ്റീവ് ഊർജം പകരുന്ന ഇത്തരം ചെടികൾ ഒരിക്കലും വീട്ടിലോ സമീപത്തോ നടാൻ പാടുള്ളതല്ല. എന്നാൽ പലപ്പോഴും ഇക്കാര്യങ്ങൾ അറിയാതെയാണ് നമ്മൾ വീടിന്റെ ഭംഗി കൂട്ടുന്നതിനായി ഇത്തരം ചെടികൾ നടാറുള്ളത്. ഇങ്ങനെ വീടിന് ദോഷം വരുത്തുന്ന ചെടികൾ ഏതൊക്കെയെന്ന് നോക്കാം.

ഈന്തപ്പന

ഈന്തപ്പഴം നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഈന്തപ്പന വീടിന് നല്ലതല്ല. കുടുംബത്തിൽ ദുഃഖങ്ങൾ ഉണ്ടാകുന്നതിനും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും വീടിന് സമീപം ഈന്തപ്പന വളർത്തുന്നത് കാരണമാകും.

പുളിമരം

നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് ഊർജം നിറയുന്നതിന് പുളിമരം കാരണമാകും. വാസ്തുശാസ്ത്രത്തിൽ പറയുന്നതനുസരിച്ച് പുളിമരം ഉള്ള വീടുകളിൽ കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാകുമെന്നാണ്.

കള്ളിച്ചെടി

വാസ്തു ശാസ്ത്ര പ്രകാരം കള്ളിച്ചെടി ഒരിക്കലും വീട്ടിൽ നടാൻ പാടില്ല. കള്ളിച്ചെടികളിൽ നിന്ന് നെഗറ്റീവ് എനർജി ഉണ്ടാകുന്നതായി പറയപ്പെടുന്നു. കള്ളിച്ചെടികള്‍ വീട്ടില്‍ താമസിക്കുന്നവരുടെ ദൗർഭാഗ്യത്തിന് കാരണമാകുന്നു.

മൈലാഞ്ചി

മുടിയുടെ ആരോഗ്യത്തിനും കൈകൾ മനോഹരമാക്കുന്നതിനും നമ്മൾ മൈലാഞ്ചി ഉപയോഗിക്കാറുണ്ട്. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം ദുരാത്മാക്കൾ മൈലാഞ്ചി ചെടിയില്‍ വസിക്കുന്നു. ഇതിനാൽ മൈലാഞ്ചി ചെടി വീടിന് സമീപം നടരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASTHU, VASTHU TIPS, VASTHU TIPS MALAYALAM, VASTHU HOME TIPS, VASTHU TIPS FOR PLANTATION
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.