കോലഞ്ചേരി: ഉപജില്ലയിലെ എൽ.എസ്.എസ്., യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനപരിപാടിയുടെ ഉദ്ഘാടനവും അദ്ധ്യാപകസംഗമവും നടത്തി. കോലഞ്ചേരി ബി.ആർ.സിയിൽ എ.ഇ.ഒ ടി. ശ്രീകല ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, എച്ച്.എം ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, പ്രസിഡന്റ് പി.കെ. ദേവരാജൻ, ടി.പി. പത്രോസ് തുടങ്ങിയവർ സംസാരിച്ചു.